KOYILANDY DIARY.COM

The Perfect News Portal

പയ്യോളി നഗരസഭ 28-ാം ഡിവിഷൻ ജാഗ്രതാ സമിതി രൂപീകരിച്ചു 

.
പയ്യോളി: പയ്യോളി നഗരസഭ 28-ാം ഡിവിഷൻ ജാഗ്രതാ സമിതി രൂപീകരിച്ചു. ലഹരിക്കെതിരെയുള്ള പ്രതിരോധ പ്രവർത്തനങ്ങൾ കുടുംബ കൂട്ടായ്മയിലൂടെ സാധ്യമാക്കുക എന്ന ഉദ്ദേശത്തോടെയാണ് ഡിവിഷൻ തലത്തിൽ ജാഗ്രതാ സമിതി രൂപീകരിക്കുന്നത്. ലൈബ്രറി കൌൺസിൽ മേഖലാ സമിതി ചെയർമാൻ പി എം അഷ്‌റഫ് ഉദ്ഘാടനം ചെയ്തു. വാർഡ് വികസനസമിതി കൺവീനർ പി എം സജീവൻ അദ്ധ്യക്ഷത വഹിച്ചു. എക്‌സൈസ് പ്രിവന്റീവ് ഓഫീസർ ഷിജു ക്ലാസെടുത്തു. പി കെ ജാഫർ, എം ടി നസീർ, അഡ്വ. ഹസനുൽ ബന്ന, പി കെ നാസറുദ്ധീൻ, പി എം വിനീഷ്, പി കെ സൈഫുദ്ധീൻ, പി വി സി അബ്ദു റഹിമാൻ, സി ഡി എസ് മെമ്പർ സുബൈദ പാലേരി എന്നിവർ സംസാരിച്ചു.
Share news