KOYILANDY DIARY

The Perfect News Portal

താമരശ്ശേരി ചുരത്തിൽ ടിപ്പറും ബൈക്കും കൂട്ടിയിടിച്ച് അപകടം

താമരശ്ശേരി ചുരത്തിൽ ടിപ്പറും ബൈക്കും കൂട്ടിയിടിച്ച് അപകടം. ചുരം എട്ടാം വളവിന് താഴെ ഉച്ചക്ക് മൂന്നരയോടെയാണ് സംഭവം. കൂട്ടിയിടിയുടെ ആഘാതത്തിൽ ബൈക്ക് കൊക്കയിലേക്ക് മറിഞ്ഞു. വയനാട് സുൽത്താൻ ബത്തേരി സ്വദേശികളായ രണ്ട് പേരാണ് ബൈക്കിലുണ്ടായിരുന്നത്.