KOYILANDY DIARY.COM

The Perfect News Portal

കാസർഗോഡ് അഡൂരിൽ പന്നിക്ക്‌ വെച്ച കെണിയിൽ പുലി കുടുങ്ങി

കാസർഗോഡ് അഡൂരിൽ പന്നിക്ക്‌ വെച്ച കെണിയിൽ പുലി കുടുങ്ങി. അഡൂര്‍ മല്ലംപാറയിലാണ് പുലി കുടുങ്ങിയത്. വനംവകുപ്പുകാര്‍ എത്തി പരിശോധിക്കുമ്പോഴേക്കും പുലി ശ്വാസം മുട്ടി ചത്തിരുന്നു. സ്വകാര്യവ്യക്തിയുടെ റബ്ബര്‍തോട്ടത്തിന്റെ അതിര്‍ത്തിയില്‍ പന്നിയെ പിടികൂടാന്‍ വച്ച കെണിയിലാണ് പുലി കുടുങ്ങിയത്.

വെള്ളിയാഴ്ച രാവിലെയാണ് പുലിയെ കണ്ടത്. അലര്‍ച്ച കേട്ട് എത്തിയ നാട്ടുകാര്‍ പൊലീസിനെയും വനം വകുപ്പ് അധികൃതരെയും വിവരം അറിയിച്ചു. കണ്ണൂരില്‍ നിന്നും ആര്‍ആര്‍ടി സംഘം ഒന്നരയോടെ എത്തി പരിശോധിച്ചപ്പോഴേക്കും പുലി ചത്തിരുന്നു.

 

Share news
error: Content is protected !!