KOYILANDY DIARY

The Perfect News Portal

കായലാട്ട് രവീന്ദ്രൻ്റെ ഓർമ്മക്കായി ത്രിദിന ശിൽപ്പശാല

കായലാട്ട് രവീന്ദ്രൻ്റെ ഓർമ്മദിനത്തോടനുബന്ധിച്ച് ത്രിദിന ശിൽപ്പശാല സംഘടിപ്പിക്കുന്നു..  കൊയിലാണ്ടി നഗരസഭാ പരിധിയിലെ തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്കായാണ് ത്രിദിന നാടക ശില്പശാല സംഘടിപ്പിക്കുന്നുത്. കൊയിലാണ്ടി റെഡ് കർട്ടണിന്റെ നേതൃത്വത്തിൽ ഡിസംബർ 26, 27, 28 തീയ്യതികളിലായി ഗവ. മാപ്പിള ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ചാണ് ശിൽപ്പശാല നടക്കുക.
ശില്പശാലയ്ക്ക് ശിവദാസ് പൊയിൽ ക്കാവ് നേതൃത്വം നൽകും. 28 ന് കൊയിലാണ്ടി ടൗൺ ഹാളിൽ നടക്കുന്ന അനുസ്മരണ പരിപാടി ഇ. കെ. വിജയൻ MLA ഉദ്ഘാടനം ചെയ്യും. കെ.വി. സജയ് സാംസ്കാരിക പ്രഭാഷണം നടത്തും. നാടക പ്രവർത്തകനായ ഇ കെ. ഗോവിന്ദൻ മാഷ്, ഗാനരചയിതാവ് നിധീഷ് നടേരി, കഥാകൃത്തും, നോവലിസ്റ്റുമായ റിഹാൻ റാഷിദ് എന്നിവരെ ആദരിക്കും. തുടർന്ന് സുസ്മിത ഗിരീഷ് മധുര ഗീതങ്ങൾ അവതരിപ്പിക്കും. കായലാട്ടിന്റെ ചരമദിനമായ ഇന്ന് (ഡിസംബർ 22) പുഷ്പാർച്ചനയും അനുസ്മരണവും നടന്നു.