KOYILANDY DIARY.COM

The Perfect News Portal

കോഴിക്കോട് അമിത വേഗതത്തിൽ സഞ്ചരിച്ച സ്വകാര്യ ബസ് സ്കൂട്ടർ യാത്രക്കാരിയുടെ ജീവനെടുത്തു.

അമിത വേഗത്തിൽ സഞ്ചരിച്ച സ്വകാര്യ ബസ് സ്കൂട്ടർ യാത്രക്കാരിയുടെ ജീവനെടുത്തു. കോഴിക്കോട്: നഗരത്തിൽ സ്വകാര്യബസ്സിന്‍റെ  അമിത വേഗം സ്കൂട്ടർ യാത്രക്കാരിയായ യുവതിയുടെ ജീവനെടുത്തു. പാലാഴി പാൽക്കമ്പനിക്ക് സമീപം പത്മാലയത്തിൽ ജ്യോഗേഷിൻ്റെ ഭാര്യ രശ്മി (38) ആണ് മരിച്ചത്. ചേവായൂർ ഭവൻസ് സ്കൂൾ വിദ്യാർഥികളായ നിവേദ്യ (11), നീരവ് (5) എന്നിവർ മക്കളാണ്.

മാവൂർ റോഡ് മൊഫ്യൂസൽ ബസ് സ്റ്റാൻഡിന് സമീപം ബുധനാഴ്ച ഉച്ചയോടെ ആയിരുന്നു സംഭവം. അമിത വേഗതയിയിലെത്തിയ സ്വകാര്യ ബസ് രശ്മി ഓടിച്ച സ്കൂട്ടറിൽ വന്ന്  ഇടിക്കുകയായിരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ രശ്മിയെ ഉടനെ തന്നെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ ഇന്നലെ രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു. സംഭവത്തില്‍ സ്വകാര്യ ബസ് ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

Share news
error: Content is protected !!