KOYILANDY DIARY

The Perfect News Portal

ട്രെയിനിൽ തലകറങ്ങിവീണ് ഗുരുതരാവസ്ഥയിലായ വിദ്യാർത്ഥിനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കൊയിലാണ്ടി: ട്രെയിൻ യാത്രക്കിടെ തലകറങ്ങി വീണ് ഗുരുതരാവസ്ഥയിലായ വിദ്യാർത്ഥിനിക്ക് വണ്ടിയിലുണ്ടായിരുന്ന റെയിൽവെ പോലീസുകാരനും, മറ്റൊരു സേവാഭാരതി പ്രവർത്തകനും രക്ഷകരായി. തൃശ്ശൂരിൽ നിന്നും മംഗലാപുരത്തേക്ക് പോവുകയായിരുന്ന ഫെമി (20). എന്ന വിദ്യാർത്ഥിനിയാണ് ഏറനാട് എക്സ്പ്രസ്സിൽ വരുമ്പോൾ കൊയിലാണ്ടിക്ക് സമീപംവെച്ച് ശാരീരികാസ്വാസ്ഥ്യം ഉണ്ടായത്. മംഗലാപുരത്ത് ഫിസിയോ തെറാപ്പി കോഴ്സ് പഠിക്കുകയാണ് വിദ്യാർത്ഥി.

ട്രെയിനിൽ ഉണ്ടായിരുന്ന റെയിൽവെ പോലീസുകാരൻ കുട്ടിക്ക് സി.പി.ആർ. കൊടുക്കുകയും, സേവാഭാരതി പ്രവർത്തകനായ തിരുവനന്തപുരം സ്വദേശി മുരളികൃഷ്ണൻ, കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. ആശുപത്രിയിലെ പ്രഥമ ശുശ്രൂഷയ്ക്ക് ശേഷം കൊയിലാണ്ടിയിലെ മറ്റ് സേവാഭാരതി പ്രവർത്തകരുടെസഹായത്തോടെ വിദ്യർത്ഥിനിയെ  കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.