KOYILANDY DIARY

The Perfect News Portal

കൊല്ലം യു.പി സ്കൂളിൽ മണ്ണ് പരിശോ‌ധന ക്യാമ്പയിൻ നടന്നു

കൊല്ലം യു.പി സ്കൂളിൽ ഗുണമേന്മ പഠന പരിപോഷണ പരിപാടിയുടെ ഭാഗമായി മണ്ണ് പരിശോ‌ധന ക്യാമ്പയിൻ നടന്നു. പരിപാടിയിൽ മണ്ണുപരിശോധന ക്യാമ്പയിൻ്റെ ഒന്നാം ഘട്ടം കുട്ടികൾക്ക് മണ്ണ് സാമ്പിൾ എടുക്കുന്ന ക്ലാസ്സിന് സജിന. എ (Scientific Assistant) നേതൃത്വം നൽകി. പി.ടി.എ. പ്രസിഡണ്ട് ഷിജേഷ് അദ്ധ്യക്ഷതവഹിച്ചു.
പരിപാടിയിൽ മാനേജ്‌മെൻ്റ് പ്രതിനിധി രാജീവൻ മാസ്റ്റർ, MPTA പ്രസിഡൻ്റ് നിഷ, സ്റ്റാഫ് സെക്രട്ടറി റിജിൻ എന്നിവർ പങ്കെടുത്തു. ഹെഡ്മിസ്ട്രസ്സ് ജിസ്ന സ്വാഗതവും ശ്രീലേഷ് ഒ നന്ദിയും പറഞ്ഞു.