KOYILANDY DIARY

The Perfect News Portal

കണയങ്കോട് കിടാരത്തിൽ ക്ഷേത്രത്തിൽ ഇരിപ്പിടം സമർപ്പിച്ചു

കൊയിലാണ്ടി: കണയങ്കോട് കിടാരത്തിൽ ശ്രീ തലച്ചില്ലോൻ ദേവി ക്ഷേത്രത്തിൽ ഭക്തജനങ്ങൾക്കായി നിർമ്മിച്ച ഇരിപ്പിടം സമർപ്പിച്ചു. എം കെ ശങ്കരൻ കൈലാസ് കുറുവങ്ങാട് ഭാര്യ ലീല ശങ്കരന്റെ നാമധേയത്തിലാണ് ഇരിപ്പിടം സമർപ്പിച്ചത്. ചടങ്ങിൽ ഇരുവരേയും മാതൃസമിതി പ്രസിഡണ്ട് എം. ഇ വിജയലക്ഷ്മിയേയും പൊന്നാടയണിയിച്ച് ആദരിച്ചു. ക്ഷേത്ര കമ്മറ്റി പ്രസിഡണ്ട് എ. പി. രാമചന്ദ്രൻ, ജനറൽ സെക്രട്ടറി എൻ. ചോയിക്കുട്ടി, ഒ. മാധവൻ, വി.കെ ഗോപാലൻ, കെ ജനാർദ്ദനൻ, ടി പി ബാലൻ, ടി. കെ കൃഷ്ണൻ, ടി. പി ശ്രീജിത്ത് തുടങ്ങിയവർ പങ്കെടുത്തു.