KOYILANDY DIARY

The Perfect News Portal

പയ്യോളി ആലുള്ളതിൽ എ രാഘവൻ മാസ്റ്റർ (76)

പയ്യോളി ആലുള്ളതിൽ എ രാഘവൻ മാസ്റ്റർ (76) നിര്യാതനായി. മുൻ പയ്യോളി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട്, കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട്, ഹെഡ് മാസ്റ്റർ അയനിക്കാട് മാപ്പിള എൽ. പി സ്കൂൾ എന്നി ചുമതലകൾ വഹിച്ചിരുന്നു. ഭാര്യ: ലീല. മക്കൾ: ദീപ (പുതുപ്പണം), ദിവ്യ (ടീച്ചർ ഹയർ സെക്കൻ്ററി കോട്ടക്കൽ). മരുമക്കൾ: ഡോക്ടർ അനിൽകുമാർ (വെറ്ററിനറി ഹോസ്പിറ്റൽ വെള്ളികുളങ്ങര), രഞ്ജിത്ത് ലാൽ (ജെ എൻ എം സ്കൂൾ). സഹോദരങ്ങൾ: പരേതനായ കുഞ്ഞിക്കണാരൻ, ലക്ഷ്മി, കുഞ്ഞികൃഷ്ണൻ, വിജയരാജ്, ദേവി. സംസ്കാരം കാലത്ത് 10 മണിക്ക് വീട്ട് വളപ്പിൽ.