KOYILANDY DIARY

The Perfect News Portal

മാവൂർ കൽപള്ളിയിൽ സ്വകാര്യ ബസ് സ്കൂട്ടറുമായി കൂട്ടിയിടിച്ച് പാടത്തേക്ക് മറിഞ്ഞ് അപകടം

കോഴിക്കോട്: മാവൂർ കൽപള്ളിയിൽ സ്വകാര്യ ബസ് സ്കൂട്ടറുമായി കൂട്ടിയിടിച്ച് പാടത്തേക്ക് മറിഞ്ഞ് അപകടം. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. രാവിലെ 10 മണിയോടെയാണ് സംഭവം. കോഴിക്കോട് നിന്ന് അരീക്കോട്ടേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽ പെട്ടത്.

എതിരെ വന്ന സ്കൂട്ടറുമായി കൂട്ടിയിടിച്ചാണ് ബസ് നിയന്ത്രണംവിട്ട് പാടത്തേക്ക് മറിഞ്ഞത്. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഫയർഫോഴ്സിൻ്റെ നേതൃത്വത്തിലാണ് ബസ് ഉയർത്തിയത്. അപകടത്തിൽ പെട്ട ഇലക്ട്രിക് സ്കൂട്ടർ പൂർണമായും തകർന്ന നിലയിലാണ്.