ഉള്ളിയേരി പാലോറ സ്കൂളിൽ പ്ലസ് വൺ വിദ്യാർത്ഥിയെ പ്ലസ്ടു വിദ്യാർത്ഥികൾ ക്രൂരമായി മർദ്ദിച്ച് പരിക്കേൽപ്പിച്ചു
ഉള്ളിയേരി പാലോറ സ്കൂളിൽ പ്ലസ് വൺ വിദ്യാർത്ഥിയെ പ്ലസ്ടു വിദ്യാർത്ഥികൾ ക്രൂരമായി മർദ്ദിച്ചു. പരിക്കേറ്റ മുഹമ്മദ് സിനാൻ എന്ന വിദ്യാർത്ഥിയെ കൊയിലാണ്ടി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. മുഹമ്മദ് സിനാൻ എന്ന വിദ്യാർത്ഥിയെയാണ് മുപ്പത്തോളം വരുന്ന പ്ലസ് ടു വിദ്യാർത്ഥികൾ വളഞ്ഞിട്ട് ആക്രമിച്ചത്. അടിച്ച് വീഴ്ത്തിയശേഷം ഷൂ കൊണ്ട് ദേഹമാസകലം ചവിട്ടിയ പാടുകൾ കാണാനുണ്ട്. ഇൻസ്റ്റഗ്രാം പേജ് തുടങ്ങിയതിനാണ് അക്രമം നടത്തിതെന്ന് സിനാൻ പറഞ്ഞു.
പ്ലസ് വൺ വിദ്യാർത്ഥികൾ ക്ലാസ്സിന്റെ പേരിൽ ഇൻസ്റ്റാഗ്രാം പേജ് തുടങ്ങാൻ പാടില്ല എന്നും പ്ലസ് ടു വിദ്യാർത്ഥികൾക്ക് മാത്രമേ ഇതിന് അവകാശമുള്ളു എന്ന വാദമുയർത്തിയാണ് വിളിച്ചുവരുത്തി ആക്രമംനടത്തിയത്. സിനാൻ അടങ്ങുന്ന സ്കോളിലെ പ്ലസ് വൺ ക്ലാസ്സിലെ കുട്ടികൾ ഇൻസ്റ്റാഗ്രാമിൽ ഒന്നപ്പൂക്കാളത്തിന്റെ ഫോട്ടോ പോസ്റ്റ് ചെയ്തിരുന്നു. സിനാനും കൂടെയുളള മറ്റൊരു വിദ്യാർത്ഥിക്കുംനേരെയാണ് ആക്രമണം നടത്തിയത്.
Advertisements
മറ്റുള്ളവരെയും ആക്രമിക്കുമെന്ന് ഭീഷണി പെടുത്തിയതായും അറിയുന്നു. അക്രമണത്തിന് ശേഷം വീട്ടിൽ എത്തിയ സിനാൻ ദേഹസ്വാസ്ഥ്യം പ്രഖ്ടപ്പിച്ചതിനെ തുടർന്ന് കൊയിലാണ്ടി താലൂക്ക് ഹോസ്പിറ്റലിൽ ചികത്സ തേടുകയായിരുന്നു.