KOYILANDY DIARY

The Perfect News Portal

കണ്ണൂര്‍ സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ഒമാനില്‍ അന്തരിച്ചു

മസ്‌കറ്റ്: കണ്ണൂര്‍ സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ഒമാനില്‍ അന്തരിച്ചു. മണല്‍ അലവില്‍ മുണ്ടച്ചാലി സന്ദീപ് (46) ആണ് മസ്കത്ത് അല്‍ ഖൂദില്‍ മരിച്ചത്. സ്വകാര്യ സ്ഥാപനത്തില്‍ ഗ്രാഫിക് ഡിസൈനര്‍ ആയിരുന്നു. 18 വര്‍ഷമായി ഒമാനില്‍ പ്രവാസിയാണ്. പിതാവ്: പരേതനായ സദാനന്ദന്‍. മാതാവ്: ഇന്ദിര. ഭാര്യ: മഹിത. മക്കള്‍: മാളവിക, അഭിജിത്ത്. സഹോദരി: സന്ധ്യ.  നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.