അരുൺ ലൈബ്രറി നേതൃത്വത്തില്‍ കൂൺകൃഷി ശില്പശാല സംഘടിപ്പിച്ചു
.
കൊയിലാണ്ടി: എളാട്ടേരി അരുൺ ലൈബ്രറി വനിതാ വേദിയുടെ നേതൃത്വത്തിൽ കൂൺകൃഷി ശില്പശാല നടത്തി. വനിതാവേദി പ്രസിഡണ്ട് കെ. കെ. റീന അധ്യക്ഷത വഹിച്ച ചടങ്ങ് ലൈബ്രറി പ്രസിഡണ്ട് എൻ. എം. നാരായണൻ ഉദ്ഘാടനം ചെയ്തു. മഹിള കിസാൻ ശാക്തീകരൺ പരിയോജന ജില്ലാ കോ- ഓർഡിനേറ്റർ ദീപ. വി. കെ പ്രായോഗിക പരിശീലനം നൽകിക്കൊണ്ട് ശില്പശാല നയിച്ചു. അനീഷ.കെ, ഷീജ ടി.എം, രാമചന്ദ്രൻ കെ. എൻ. എന്നിവർ സംസാരിച്ചു.



