KOYILANDY DIARY

The Perfect News Portal

തൊട്ടിൽപ്പാലത്ത് മധ്യവയസ്കൻ കാട്ടു തേനീച്ചയുടെ ആക്രമണത്തിനിരയായി.

തൊട്ടിൽപ്പാലത്ത് മധ്യവയസ്കൻ കാട്ടു തേനീച്ചയുടെ ആക്രമണത്തിനിരയായി. കുറ്റ്യാടി: കോതോട് ഹാജിയാർ മുക്ക് സ്വദേശി ഒ. ടി. രാജൻ (58) നാണ് കാട്ടു തേനീച്ചയുടെ കുത്തേറ്റത്. സാരമായി പരിക്കേറ്റ ഇയാളെ കോഴിക്കോട് സ്വകാര്യ മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച വൈകിട്ട്‌ തൊട്ടിൽപ്പാലത്തു നിന്ന് മുള്ളൻ കുന്ന് റോഡിലേക്ക്‌ നടന്നു പോകുമ്പോഴാണ് രാജനെ തേനീച്ച കൂട്ടമായെത്തി ആക്രമിച്ചത്. കഴിഞ്ഞ ബുധനാഴ്ച ഒടേരിപ്പൊയിലിൽ കയ്യാല നിർമിക്കുകയായിരുന്ന കുണ്ടുതോട് സ്വദേശികളായ ജെയിംസ്, ജിബിൻ എന്നിവർക്കും തേനീച്ചയുടെ  കുത്തേറ്റിരുന്നു.