KOYILANDY DIARY

The Perfect News Portal

കീഴരിയൂർ വെസ്റ്റ് എം എൽ പി സ്കൂളിൽ സംയുക്ത ഡയറി പ്രകാശനവും അനുമോദനവും സംഘടിപ്പിച്ചു

കീഴരിയൂർ: കീഴരിയൂർ വെസ്റ്റ് എം എൽ പി സ്കൂളിൽ 1, 2 ക്ലാസുകളിലെ ‘സചിത്ര’ സംയുക്ത ഡയറി പ്രകാശനവും, പഞ്ചായത്ത് കായികമേളയിൽ ഫസ്റ്റ് റണ്ണറപ്പ് നേടിയ വിദ്യാർത്ഥികൾക്കുള്ള അനുമോദനവും സംഘടിപ്പിച്ചു.
സംയുക്ത ഡയറി പ്രകാശനം വാർഡ് മെമ്പർ ഐ. സജീവൻ മാസ്റ്റർ നിർവ്വഹിച്ചു. ചടങ്ങിൽ പിടിഎ പ്രസിഡണ്ട് അബ്ദുൽ സത്താർ അദ്ധ്യക്ഷത വഹിച്ചു, വിദ്യാർത്ഥികൾക്കുള്ള അനുമോദനം ടി.പി അബു മാസ്റ്റർ നടത്തി. സ്കൂളിൽ വെച്ച് നടന്ന പരിപാടിയിൽ ഹെഡ്മിസ്ട്രസ് നസീമ ടീച്ചർ സ്വാഗതവും നാഫില ടീച്ചർ നന്ദിയും പറഞ്ഞു.