KOYILANDY DIARY

The Perfect News Portal

എസ്എൻഡിപി കോളേജിൽ വനിതാ സഹവാസ ക്യാമ്പിന് തുടക്കം

കൊയിലാണ്ടി: എസ്എൻഡിപി കോളേജിൽ കാലിക്കറ്റ്‌ സർവ്വകലാശാലയിലെ കോളജ് വിദ്യാർഥിനികൾക്കുവേണ്ടിയുള്ള ത്രിദിന വനിതാ സഹവാസ കാമ്പിന് തുടക്കമായി. ക്യാമ്പിന്റെ ഉത്ഘാടനം കാലിക്കറ്റ്‌ സർവ്വകലാശാല വുമൺ സ്റ്റഡീസ് വിഭാഗം മേധാവി ഡോ. ലയന ആനന്ദ് നിർവ്വഹിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. സുജേഷ് സി. പി അധ്യക്ഷത വഹിച്ചു. വിവിധ കോളേജുകളെ പ്രതിനിധീകരിച്ച് അറുപതോളം വിദ്യാർത്ഥിനികളാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്. 
സമൂഹത്തിൽ സ്ത്രീകളുടെ പ്രാധാന്യം, അവകാശം, മാനസിക – ശാരീരിക വ്യായാമങ്ങൾ, നേതൃത്വപരിശീലനം, സ്വയരക്ഷാ പരിശീലനം, തൊഴിൽ നൈപുണ്യ പരിശീലനം, സൈബർ സെക്യൂരിറ്റി നിയമം തുടങ്ങിയ വിവിധതരം ക്ലാസുകളും പരിശീലന പരിപാടികളുമാണ് ക്യാമ്പിന്റെ ഉള്ളടക്കം. ചടങ്ങിൽ ഡോ. വി.എസ്. അനിത, ചന്ദിനി. പി. എം, ഡോ. ഭവ്യ. ബി, ആദിശ്രീ എന്നിവർ സംസാരിച്ചു. വുമൺ ഡെവലപ്പ്മെൻ്റ് സെൽ കോർഡിനേറ്റർ ഡോ. നമിത. ആർ. നന്ദി പറഞ്ഞു.