KOYILANDY DIARY

The Perfect News Portal

കാപ്പാട് ഇൻറർനാഷണൽ ആർട്ട് ഫിയസ്റ്റക്ക് സമാപനം

കൊയിലാണ്ടി: കാപ്പാട്- ഇൻറർനാഷണൽ ആർട്ട് ഫിയസ്റ്റക്ക് സമാപനം. 2023 ഡിസംബർ 26 മുതൽ 2024 ജനുവരി 31 വരെയാണ് 37 ദിവസം നീണ്ടുനിന്ന ഇൻറർനാഷണൽ ആർട്ട് ഫിയസ്റ്റ സംഘടിപ്പിച്ചത്. രാജ്യത്തിൻറെ അകത്തും പുറത്തുമുള്ള 35 ആർട്ടിസ്റ്റുകൾ ഈ മെഗാ ഇവൻറ് സൈമൺ ബ്രിട്ടോ ആർട് ഗാലറിയിൽ കലയുടെ കേന്ദ്രമാക്കി മാറ്റി. മൊറോക്കോ, നേപ്പാൾ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുമുള്ള ചിത്രകാരന്മാരും ഇന്ത്യയിലെ വ്യത്യസ്ത സംസ്ഥാനങ്ങളിൽ നിന്നുമുള്ള ചിത്രകാരന്മാരും 37 ദിവസം നീണ്ടുനിന്ന പ്രദർശനത്തിൽ തങ്ങളുടെ സൃഷ്ടികൾ പ്രദർശിപ്പിച്ചു.
പ്രസിദ്ധ സിനിമാ സംവിധായകൻ മനു അശോക് തുടങ്ങി സാംസ്കാരിക പ്രവർത്തകരും കലാകാരന്മാരും ചിത്രപ്രദർശനം സന്ദർശിക്കാനെത്തി. നാട്ടു ഗാലറി ചിത്രപ്രദർശനത്തിലൂടെ ശ്രദ്ധേയനായ ഡോ. ലാൽ രഞ്ജിത്ത് ക്യുറേറ്റ് ചെയ്യുന്ന രണ്ടാമത്തെ എക്സിബിഷൻ ആണ് ഇൻറർനാഷണൽ ആർട്ടിസ്റ്റ് ഫിയസ്റ്റ കാപ്പാട്.
Advertisements
പ്രദർശനത്തോടനുബന്ധിച്ച് മധു ബാലൻ കോഡിനേറ്റ് ചെയ്യുന്ന നിരവധി ആർട്ട് ഇവന്റുകൾ കാപ്പാട് കടപ്പുറത്ത് നടന്നു. ഇൻറർനാഷണൽ ആർട് ഫിയസ്റ്റ കാപ്പാട് സമാപന സമ്മേളനത്തിൽ ആർട് ഗെറ്റുഗതറിനോടൊപ്പം നിസാർ മാഷിൻ്റെ ഗിറ്റാർ ലൈവിൽ മധു ബാലൻ, അതുൽ ദേവ്, അശ്വൻ, ഫിദ എന്നിവർ അണിനിരന്നു.
സമാപനത്തിൽ അശോകൻകോട്ട് അധ്യക്ഷത വഹിച്ച ചടങ്ങിൽ ലിജീഷ് വി  ചേമഞ്ചേരി, ജോർജ് കെ ടി. ഗുരു, ശ്രീജേഷ്, അഡ്വ: ശ്രീരഞ്ജിനി, ആർടിസ്റ്റ് മീര, സുരേഷ് ദേശാഭിമാനി, സുധീർ, അനൂപ്, എന്നിവർ ആശംസകൾ അറിയിച്ചു. കോഡിനേറ്റർ മനോജ് ടി യു സ്വാഗതവും സുരേഷ് ഉണ്ണി നന്ദിയും പറഞ്ഞു.
സൈമൺ ബ്രിട്ടോ ആർട് ഗാലറിയിൽ ജനുവരി 19ന് നടന്ന ചടങ്ങിൽ പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി. ബാബുരാജ് ചിത്രം വരച്ചുകൊണ്ടാണ് പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചത്. ചടങ്ങിൽ കൊയിലാണ്ടി മുൻസിപ്പൽ വൈസ് ചെയർമാൻ അഡ്വ. കെ സത്യൻ അധ്യക്ഷത വഹിച്ചു.
പരിപാടിയോടുബന്ധിച്ച് പ്രശസ്ത ഗായകൻ സി അശ്വിനിദേവിൻ്റെ നേതൃത്വത്തിൽ പാട്ടും വരെയും നടന്നു. ഒപ്പം മധു ബാലനും, ശ്രീകുമാർ മേനോനും, ദിലീപും, ശാലിനിയും, ബാബു മലയിലും, ഉണ്ണികൃഷ്ണൻ ഇളയിടത്തുമെല്ലാം സംഗീതം പകർന്നപ്പോൾ ചിത്രകാരന്മാരായ സുരേഷ് ഉണ്ണി, ഡോ ലാൽ രഞ്ജിത്, ലിജീഷ് ചേമഞ്ചേരി, അനൂപ് എന്നവിർ ചിത്രരചന നിർവ്വഹിച്ചു’
2023 ഡിസംബർ 26ന് പ്രമുഖ ചിത്രകാരൻ യു. കെ രാഘവൻ മാസ്റ്റർ തിരിതെളിയിച്ച തുറന്ന പ്രദർശനം കോഴിക്കോട് ജില്ലയിൽ നടന്ന ഏറ്റവും ദിവസം നീണ്ടു നിന്ന ചിത്രപ്രദർശനമായി വിലയിരുത്തപ്പെടുന്നു. കഴിഞ്ഞ ആഴ്ചകളിൽ ബേബി മണ്ണത്തൂർ, ജയ് പി ഈശ്വർ, ലിജീഷ് ചേമഞ്ചേരി, അനൂപ്, ഷിoജിത്ത്, ലിയോ, സൂര്യൻ.സുരേഷ് ഉണ്ണി എന്നിവരുടെ ലൈവ് ഷോകൾ കാപ്പാട് കടപ്പുറത്ത് നടന്നു. നിരവധി കാഴ്ചക്കാരാണ് ഈ പരിപാടികൾ ആസ്വദിച്ചത്. നിരവധി പെയിൻ്റിങ്ങുകൾ വിൽപന നടന്ന ചിത്രപ്രദർശനത്തിൻ്റെ വിൽപന കൗണ്ടർ ഫെബ്രുവരി 10 വരെ തുടരുമെന്ന് സംഘാടകർ അറിയിച്ചു.