KOYILANDY DIARY

The Perfect News Portal

തളിപ്പറമ്പ് പൊലീസ് ഡംപിങ്ങ് യാര്‍ഡില്‍ വന്‍ തീപിടിത്തം.

തളിപ്പറമ്പ് പൊലീസ് ഡംപിങ്ങ് യാര്‍ഡില്‍ വന്‍ തീപിടിത്തം. കണ്ണൂർ: തളിപ്പറമ്പ് ശ്രീകണ്ഠപുരം റോഡിലെ വെള്ളാരം പാറ പൊലീസ് ഡംപിങ്ങ് യാർഡിലാണ് തീപിടിത്തമുണ്ടായത്. ഇരുനൂറോളം വാഹനങ്ങള്‍ കത്തി നശിച്ചതായിട്ടാണ് റിപ്പോര്‍ട്ട്. സമീപത്തെ പറമ്പിലാണ് ആദ്യം തീപ്പിടിത്തമുണ്ടായത്. തീ പിന്നീട് ഡംപിങ്ങ് യാര്‍ഡിലെ വാഹനങ്ങളിലേക്കും പടരുകയായിരുന്നു.

തളിപ്പറമ്പ് അഗ്നിശമന നിലയത്തില്‍ നിന്നെത്തിയ മൂന്ന് യൂണിറ്റ് അഗ്നിശമന സേനാംഗങ്ങളും നാട്ടുകാരും പൊലീസും ചേര്‍ന്ന് തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. വിവിധ കേസുകളിലായി പോലീസ് പിടി കൂടിയ വാഹനങ്ങളാണ് ഇവിടെ സൂക്ഷിച്ചിരുന്നത്. ഏകദേശം അഞ്ഞൂറോളം വാഹനങ്ങളാണ് ഇവിടെ ഉണ്ടായിരുന്നത്.