യാത്രയയപ്പ് യോഗവും ഉപഹാര വിതരണവും സംഘടിപ്പിച്ചു
.
കൊയിലാണ്ടി നഗരസഭയിലെ ഏഴാം വാർഡിലെ പുതിയ കുളങ്ങര അംഗൻവാടിയിൽ 26 വർഷം സേവനമനുഷ്ഠിച്ച പി അനിത ടീച്ചർക്ക് വാർഡ് വികസന സമിതിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. യാത്രയയപ്പ് യോഗവും ഉപഹാര വിതരണവും നഗരസഭ വൈസ് ചെയർപേഴ്സൺ സി.ടി. ബിന്ദു നിർവ്വഹിച്ചു. വാർഡ് കൗൺസിലർ വി. രമേശൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.

ടി.പി. ശൈലജ, ബാലകൃഷ്ണൻ എം.വി, കെ.വി. മുഹമ്മദലി, പ്രസന്ന പൂണിച്ചേരി, സോമൻ പാലോളി, അങ്കണവാടി വർക്കർമാരായ ബിന്ദു, സുമ, ലിൻസി രാഹുൽ, ദിൽന എന്നിവർ സംസാരിച്ചു. സി.കെ. കൃഷ്ണൻ സ്വാഗതവും ശ്രീജ നന്ദിയും പറഞ്ഞു.



