KOYILANDY DIARY.COM

The Perfect News Portal

മണ്ണാർക്കാട് പനയംപാടത്ത് സിമൻ്റ് ലോറി പാഞ്ഞുകയറി അപകടം. 4 വിദ്യാർത്ഥിനികൾ‌ക്ക് ദാരുണാന്ത്യം

പാലക്കാട് മണ്ണാർക്കാട് പനയംപാടത്ത് സിമൻ്റ് ലോറി പാഞ്ഞുകയറി അപകടം. 4 വിദ്യാർത്ഥിനികൾ‌ക്ക് ദാരുണാന്ത്യം. നിരവധി വിദ്യാർഥികൾക്ക് പരുക്കേറ്റതായാണ് വിവരം. ലോറിക്കടിയിൽ ഒരു കുട്ടി കുടുങ്ങിക്കിടക്കുന്നതായും വിവരം ഉണ്ട്. പരീക്ഷ കഴിഞ്ഞ് മടങ്ങിയ വിദ്യാർ‌ഥികൾക്കിടയിലേക്ക് ലോറി പാഞ്ഞുകയറിയത്. പ്ലസ് വൺ, പ്ലസ് ടു വിദ്യാർഥികളാണ് അപടകടത്തിൽപ്പെട്ടതെന്നാണ് വിവരം.

പരിക്കേറ്റ വിദ്യാർഥികളെ ആശുപത്രിയിലേക്ക് മാറ്റി. കരിമ്പ ഹൈസ്കൂളിലെ കുട്ടികളാണ് അപകടത്തിൽപെട്ടത്. ബസ് കാത്ത് നിൽക്കുകയായിരുന്നു വിദ്യാർഥികൾ. സിമന്റ് കയറ്റിവന്ന ലോറിയാണ് നിയന്ത്രണം നഷ്ടമായി വിദ്യാർഥികൾക്കിടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു.