KOYILANDY DIARY

The Perfect News Portal

താമരശ്ശേരി ചുരത്തില്‍ ബസ്സും കാറും കൂട്ടിയിടിച്ച്  ഗതാഗതം മുടങ്ങി

ബസ്സും കാറും കൂട്ടിയിടിച്ച്  ഗതാഗതം മുടങ്ങി. താമരശ്ശേരി:ചുരത്തില്‍ സ്വകാര്യ ബസ്സും കാറും കൂട്ടിയിടിച്ച് മുക്കാല്‍ മണിക്കൂറോളം ഗതാഗതം സ്തംഭിച്ചു. രണ്ടാം വളവിന് താഴെ രാവിലെ എട്ടോടെയാണ് സംഭവം. വയനാട്ടിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ്സും ചുരമിറങ്ങിവരികയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്.

ബസ്സിൻ്റെ നടുഭാഗത്തേക്ക് കാർ ഇടിച്ചു കയറുകയായിരുന്നു.  കാറിൻ്റെ മുന്‍ഭാഗം പൂർണ്ണമായും  തകര്‍ന്നു. യാത്രക്കാര്‍ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. അടിവാരം പൊലീസും ചുരം സംരക്ഷണസമിതി പ്രവര്‍ത്തകരുമെത്തി ഗതാഗതം നിയന്ത്രിച്ചു. ഏട്ടേ മുക്കാലോടെ ഇരു വാഹനങ്ങളും നീക്കി ഗതാഗതം പുനഃസ്ഥാപിച്ചു.