KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടിയിൽ ബൈക്ക് മോഷണം പോയി. മോഷ്ടാവിൻ്റെ ദൃശ്യം CCTV ക്യാമറയിൽ പതിഞ്ഞു

കൊയിലാണ്ടിയിൽ ബൈക്ക് മോഷണം പോയി. മോഷണം നടത്തിയ യുവാവിൻ്റെ  ദൃശ്യം CCTV ക്യാമറയിൽ പതിഞ്ഞു. വീഡിയോ കാണാം..  ഇന്ന് ഉച്ചക്ക് 1.30 ഓടെയാണ് കൊയിലാണ്ടി ഡാലിയാ പ്ലാസാ ബിൽഡിംഗിൽ നിർത്തിയിട്ടിരുന്ന KL 56 D 5960 നമ്പറിലുള്ള നീല കളർ പാഷൻ പ്രോ ബൈക്ക് ആണ് കളവ് പോയത്. പി.എസ്.സി കോച്ചിങ്ങിന് പോയി തിരിച്ചുവന്നപ്പോഴാണ് ഉടമസ്ഥൻ ബൈക്ക് മോഷണം പോയതായി അറിയുന്നത്.

ദീരജ് ആർ ദിനേശ് എന്നയാളുടേതാണ് ബൈക്ക്. സംഭവത്തിൽ കൊയിലാണ്ടി പോലീസിൽ പരാതി നൽകിയിട്ടുണ്ട്. പോലീസിൻ്റെ പരിശോധനയിൽ ബൈക്ക് മോഷ്ടാവിൻ്റെ ദൃശ്യം കൃത്യമായി സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. പ്രതിയെ കണ്ടെത്താനുള്ള ശ്രമം പോലീസ് ആരംഭിച്ചിരിക്കുകയാണ്. ഉടൻ കണ്ടെത്താൻ കഴിയുമെന്നാണ് പ്രതീക്ഷ.