KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടിയിൽ 3 പേർ കോവിഡ് ബാധിച്ച് മരിച്ചു

കൊയിലാണ്ടി: നഗരസഭയിൽ കോവിഡ് രൂക്ഷമായിക്കൊണ്ടിരിക്കുന്നതിനിടയിൽ ഇന്ന് മൂന്ന് പേർ കോവിഡ് ബാധിച്ച് മരിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ഒരാളും രണ്ട് പേർ മെഡിക്കൽ കോളജിലുമാണ് മരണപ്പെട്ടത്. 68 വയസ്സുള്ള രണ്ട് സ്ത്രീകളും 75 വയസ്സുള്ള ഒരാളുമാണ് മരിച്ചത്.

കൊയിലാണ്ടി: ഐസ് പ്ലാൻ് റോഡിൽ കുഞ്ഞിപ്പള്ളിക്കാൻറകത്ത് ഫാത്തിമ (68) കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ കോവി ഡ് ബാധിച്ച് മരണപ്പെട്ടു.

കൊയിലാണ്ടി: കൊല്ലം ഇറുംങ്കാട്ടിൽ മറിയക്കുട്ടി (68) കോവിഡ് ബാധിച്ച് മരിച്ചു. ഭർത്താവ്: പരേതനായ അസൈനാർ. മക്കൾ: ഉമ്മർ, ഹനീഫ, സുബൈദ, നസീമ. മരുമക്കൾ: ടി.കെ.കുഞ്ഞഹമ്മദ്, ഹക്കീം (ഹിൽ ബസാർ), സൈനബ, നസിയത്ത്.

Advertisements

കൊയിലാണ്ടി ഐസ് പ്ലാൻര് റോഡിൽ അമ്പക്കാന്റകത്ത് വളപ്പിൽ തൗഫീക്ക് ഹൗസിൽ ഹംസ കെ.വി. (75) എന്നയാളും ഇന്ന് കോവിഡ് ബാധിച്ച് മരിച്ചു.

3 പേരുടെയും മൃതദേഹം കോവിഡ് പ്രോട്ടോകോൾ പ്രകാരം കൊയിലാണ്ടി മീത്തലെക്കണ്ടിപള്ളി ഖമ്പർസ്ഥാനിൽ നടത്തും. നഗരസഭാ ഹെൽത്ത് ഇൻസ്പെക്ടർ കെ.പി. രമേശൻ, കെ.എം. പ്രസാദ് തുടങ്ങിയവരുടെ നേതൃത്വത്തിൽ ഏറ്റവും അടുത്ത ബന്ധുക്കളുടെ സാന്നിദ്ധ്യത്തിൽ ഖബറടക്കം നടക്കും.

Leave a Reply

Your email address will not be published. Required fields are marked *