KOYILANDY DIARY

The Perfect News Portal

ശനി, ഞായർ ദിവസങ്ങളിൽ കർശന നിയന്ത്രണം

കോഴിക്കോട് : ജില്ലയിൽ കോവിഡ്‌ വ്യാപനം പ്രതിരോധിക്കാനായി ശനി, ഞായർ (ഏപ്രിൽ 24, 25) ദിവസങ്ങളിൽ മുഴുവൻ സമയ നിയന്ത്രണം സർക്കാർ ഏർപ്പെടുത്തിയിട്ടുണ്ട്‌. ഇവ ജില്ലയിൽ കർശനമായി നടപ്പാക്കും.  ഈ നിയന്ത്രണങ്ങൾ പൂർണ്ണമായും പാലിക്കാൻ എല്ലാവരും തയ്യാറാകണമെന്ന് ജില്ലാ ദുരന്ത നിവാരണ ചെയർമാൻ.

  • അത്യാവശ്യ അടിയന്തിര സേവനങ്ങൾ മാത്രമേ ശനി, ഞായർ (ഏപ്രിൽ 24, 25) ദിവസങ്ങളിൽ അനുവദിക്കൂ. 
  • കോവിഡ്‌ പ്രതിരോധം മാനേജ്മെൻ്റ് എന്നിവയിൽ ഏർപ്പെട്ടിരിക്കുന്നതോ, അടിയന്തിര/അവശ്യ സേവനങ്ങൾ നൽകുന്നതോ ആയ കേന്ദ്ര- സംസ്ഥാന സർക്കാർ ഓഫീസുകൾ, സ്വയംഭരണ സ്ഥാപനങ്ങൾ, കോർപ്പറേഷനുകൾ മുതലായവ പ്രവർത്തിക്കണം. അവയിലെ ഉദ്യോഗസ്ഥർക്ക്‌ യാത്രാ നിയന്ത്രണം ഉണ്ടായിരിക്കില്ല.
  • അടിയന്തര/അവശ്യ സേവനങ്ങൾ നൽകുന്നതും 24×7 പ്രവർത്തനം ആവശ്യമുള്ളതും ആയ വ്യവസായങ്ങൾ, കമ്പനികൾ, സ്ഥാപനങ്ങൾ എന്നിവ പ്രവർത്തിക്കാം. ഇവയിലെ ജീവനക്കാർക്ക് ID Card കാണിച്ചാൽ ഈ ആവശ്യത്തിനായി യാത്ര അനുവദിക്കും. 
  • ടെലികോം / ഇൻ്റർനെറ്റ് സേവന കമ്പനികളുടെ ജീവനക്കാർക്ക് ID Card കാണിച്ചാൽ ഈ ആവശ്യത്തിനായി യാത്ര അനുവദിക്കും. IT, ITeS കമ്പനികളിലെ അവശ്യ ജീവനക്കാർ മാത്രമേ ഓഫീസിൽ ജോലിക്ക് എത്താവൂ .
  • അടിയന്തര വൈദ്യഹായം ആവശ്യമുള്ള രോഗികൾ, അവരുടെ സഹായികൾ, വാക്സിനേഷൻ നടത്താൻ പോകുന്നവർ എന്നിവർക്ക് യാത്ര ചെയ്യാം. ഇവർ ID proof കയ്യിൽ കരുതണം.
  • ഭക്ഷ്യ വസ്തുക്കൾ, പലവ്യഞ്ജനം, പഴങ്ങൾ, പച്ചക്കറികൾ, പാലും പാലുൽപ്പന്നങ്ങളും, മൽസ്യം, മാംസം എന്നിവ വിൽക്കുന്ന പ്രാദേശിക കടകൾക്ക് Covid 19 പ്രോട്ടോകോൾ പാലിച്ച് മാത്രം പ്രവർത്തിക്കാം.  ജനങ്ങൾ വീട്ടിൽ നിന്ന് പുറത്ത് ഇറങ്ങുന്നത് നിരുത്സാഹപ്പെടുത്താൻ പരമാവധി ഹോം ഡെലിവറി പ്രോത്സാഹിപ്പിക്കണം.
  • റസ്റ്റോറൻ്റുകൾ, ഭക്ഷണ ശാലകൾ എന്നിവ ഹോം ഡെലിവറി, ടെയ്ക് എവേ എന്നിവയ്ക്ക് മാത്രമായ് പ്രവർത്തിപ്പിക്കാം.
  • ദീർഘദൂര ബസ്, ട്രെയിൻ, വിമാനം എന്നിവ അനുവദനീയമാണ്. പൊതു ഗതാഗതം, ചരക്ക് ഗതാഗതം; റെയിൽവേ സ്റ്റേഷൻ, ബസ് ടെർമിനൽ, ബസ് സ്റ്റാൻഡ്/സ്റ്റോപ്പ്, വിമാനത്താവളം എന്നിവിടങ്ങളിലേക്കും തിരികെ വീടുകളിലേക്കും ദീർഘദൂര യാത്രികർക്ക് യാത്ര ചെയ്യാൻ സ്വകാര്യ/ടാക്സി വാഹനങ്ങൾ എന്നിവ അനുവദിക്കും. ഇതിനായി കൃത്യമായ യാത്രാ രേഖകൾ കയ്യിൽ കരുതണം.  
  • Covid 19 ജാഗ്രതാ പോർട്ടലിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്ത വിവാഹങ്ങൾ, ഗൃഹ പ്രവേശം എന്നീ ചടങ്ങുകൾ അനുവദിക്കും. ഇവയിലും കൃത്യമായ Covid 19 പ്രോട്ടോകോൾ പാലിക്കണം. അനുവദനീയമായ എണ്ണം ആളുകൾ മാത്രമേ പങ്കെടുക്കാവൂ.
  • തിരഞ്ഞെടുപ്പ്, പരീക്ഷ, കോവിഡ് ഡ്യൂട്ടികൾക്ക് നിയന്ത്രണങ്ങൾ ബാധകമായിരിക്കില്ല.
  • 24ന് നിശ്ചയിചിരിക്കുന്ന ഹയർ സെക്കന്ററി പരീക്ഷകൾക്ക് മാറ്റം ഉണ്ടാകില്ല.
  • ഏപ്രിൽ 24 ശനിയാഴ്ച എല്ലാ സർക്കാർ ഓഫീസുകൾ, ബാങ്കുകൾ, പൊതു മേഖല സ്ഥാപനങ്ങൾ, സഹകരണ സ്ഥാപനങ്ങൾ എന്നിവക്ക് അവധി ആയിരിക്കും.
  • എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും (സർക്കാർ /സ്വകാര്യ ) ട്യൂഷൻ സെന്ററുകൾ, സംഗീതം /ഡാൻസ്‌ ക്ലാസുകൾ, കോച്ചിംഗ് സ്ഥാപനങ്ങൾ ഉൾപ്പടെ ഓൺലൈനായി മാത്രമേ ക്ലാസുകൾ നടത്താൻ പാടുള്ളൂ. വേനൽ കാല ക്യാമ്പുകളും,പരിശീലന പരിപാടികളും പാടില്ല.
  • സർക്കാർ തലത്തിൽ ഉൾപ്പടെയുള്ള മുഴുവൻ മീറ്റിംഗുകളും പരിശീലന പരിപാടികളും ഓൺലൈനായി നടത്തണം.
  • നിയന്ത്രണങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്താതെ നമുക്ക് ഒരുമിച്ചു ഈ മഹാമാരി ഉയർത്തുന്ന വെല്ലുവിളിയെ മറികടക്കാം..

Leave a Reply

Your email address will not be published. Required fields are marked *