KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടിയിൽ വാഹനാപകടത്തിൽ ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു

കൊയിലാണ്ടി: കൊയിലാണ്ടി സ്റ്റേറ്റ് ഹൈവേയിൽ കോമത്ത്കരയില്‍ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു. കോഴിക്കോട് അരക്കിണര്‍ കോഴിപ്പുറംകണ്ടി പറമ്പില്‍ ബീരാന്‍ കോയയുടെ മകന്‍ പി.എം.സാജുദ്ദീന്‍ ആണ് മരണമടഞ്ഞത്. സ്‌കൂട്ടറിലായിരുന്നു ഷാജുദ്ദീൻ. വൈകീട്ട് 3.20 ഓടു കൂടിയായിരുന്ന അപകടം ഉണ്ടായത്. അമിത വേഗതയിൽ വന്ന ഓട്ടോ ടാക്സി സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. ഓട്ടോറിക്ഷ അമിത വേഗതയിലാണെന്നും ഡ്രൈവർ മദ്യപിച്ചിട്ടുണ്ടെന്നുമാണ് ദൃക്സാക്ഷികൾ പറയുന്നത്.

ഉടൻ തന്നെ കൊയിലാണ്ടി താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. പൊലീസ് കേസെടുത്തു. KL 11, BN 7936 നമ്പർ ബൈക്കും, KL 56, N 6436 നമ്പർ ടാക്സിയും തമ്മിലാണ് കൂട്ടിയിടിച്ചത്. മൃതദേഹം കൊയിലാണ്ടി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. ഓട്ടോറിക്ഷ ഡ്രൈവറും പരിക്കുകളോടെ ആശുപത്രിയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *