KOYILANDY DIARY

The Perfect News Portal

മഹിളാ മോർച്ച ഉള്ള്യേരിയിൽ മഹിളാ സംഗമം നടത്തി

ഉള്ള്യേരി: മഹിളാ മോർച്ച ബാലുശ്ശേരി നിയോജക മണ്ഡലം സമിതി ഉള്ള്യേരിയിൽ മഹിളാ സംഗമം നടത്തി. മഹിളാ സംഗമം സിനിമാ നടി ലക്ഷിപ്രിയ ഉദ്ഘാടനം ചെയ്തു. സ്ത്രീകൾക്ക് സുപ്രധാന വകുപ്പുകൾ നൽകി സ്ത്രീ ശാക്തീകരണത്തിനുള്ള നടപടിക്ക്‌ തുടക്കം കുറിച്ച് ആത്മാർഥത തെളിയിച്ച ഭരണാധികാരിയാണ് നരേന്ദ്രമോദിയെന്ന് ലക്ഷ്മിപ്രിയ പറഞ്ഞു.

ടി.കെ. റീന അധ്യക്ഷത വഹിച്ചു. ബി.ജെ.പി. ജില്ലാ വൈസ് പ്രസിഡണ്ട് ശോഭാ രാജൻ, മഹിളാ മോർച്ച സംസ്ഥാന വൈസ് പ്രസിഡണ്ട് ഷൈനി ജോഷി, ബി.ജെ.പി. നിയോജക മണ്ഡലം പ്രസിഡണ്ട് ബബീഷ് ഉണ്ണികുളം, സ്ഥാനാർഥി ലിബിൻ ബാലുശ്ശേരി, പി.കെ. ശാന്ത, ഷീലാ രാജൻ, ലില്ലി , വിമല ഉണ്ണികുളം, ബീന കാട്ടുപറമ്പത്ത് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *