KOYILANDY DIARY

The Perfect News Portal

ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർക്ക് ശ്രദ്ധാഞ്ജലി

കൊയിലാണ്ടി: ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർക്ക് പൂക്കാട് കലാലയം പ്രവർത്തകരും, അധ്യാപകരും വിദ്യാർഥികളും ഗുരുപ്രണാമം എന്ന പേരിൽ ശ്രദ്ധാഞ്ജലിയർപ്പിച്ചു. കുഞ്ഞിരാമൻ നായർക്കൊപ്പം പൂക്കാട് കലാലയത്തിൻ്റെ സ്ഥാപനത്തിൽ പങ്കാളിയായ ശിവദാസ് ചേമഞ്ചേരി ദീപം തെളിയിച്ചു. പ്രസിഡണ്ട് യു.കെ. രാഘവൻ അധ്യക്ഷത വഹിച്ചു. കെ. ശങ്കരൻ, കെ. ശ്രീനിവാസൻ, ഡോ.മധു സൂദനൻ ഭരതാഞ്ജലി, ഡോ. പി.കെ. ഷാജി, കലാമണ്ഡലം ഗീത, എം.വി. എസ്. പൂക്കാട്, സുനിൽ തിരുവങ്ങൂർ എന്നിവർ സംസാരിച്ചു.

ഗുരുവിൻ്റെ ഛായാചിത്രത്തിനു മുന്നിൽ കലാനിലയം ഹരി പാടിയ കഥകളിപ്പദങ്ങൾക്ക് ചുവടുകൾവെച്ച് കലാമണ്ഡലം പ്രേംകുമാർ ശ്രദ്ധാഞ്ജലിയർപ്പിച്ചു. യു.കെ. രാഘവൻ്റെ വരികൾക്ക് സുനിൽ തിരുവങ്ങൂരിന്റെ ഈണത്തിൽ കലാലയം നൃത്തവിഭാഗം നൃത്താർച്ചന ഒരുക്കി.

Leave a Reply

Your email address will not be published. Required fields are marked *