കമ്പളയോട്ടത്തില്‍ സ്വന്തം റിക്കാര്‍ഡ് തിരുത്തി ഇന്ത്യന്‍ ബോള്‍ട്ട്
മംഗളൂരു: കമ്പളയോട്ടത്തില്‍ സ്വന്തം റിക്കാര്‍ഡ് തിരുത്തി ഇന്ത്യന്‍ ബോള്‍ട്ട് എന്ന് അറിയപ്പെടുന്ന ശ്രീനിവാസ ഗൗഡ. 125 മീറ്റര്‍ നീളമുള്ള ട്രാക്ക് 11.21 സെക്കന്‍ഡില്‍ പിന്നിട്ടാണ് ശ്രീനിവാസ ഗൗഡ റിക്കാര്‍ഡ് തിരുത്തിയത്. മംഗളൂരു ബല്‍ത്തങ്ങാടിയില്‍ നടന്ന മത്സരത്തിലാണ് ശ്രീനിവാസ ഗൗഡയുടെ നേട്ടം. ട്രാക്കില്‍ അദ്ദേഹം 100 മീറ്റര്‍ പിന്നിടാന്‍ 8.96 സെക്കന്‍ഡ് മാത്രമാണെടുത്തതെന്നും സംഘാടകര്‍ അറിയിച്ചു.
കഴിഞ്ഞ വര്‍ഷവും ശ്രീനിവാസ ഗൗഡയുടെ റിക്കാര്‍ഡ് രാജ്യാന്തര തലത്തില്‍ ചര്‍ച്ചയായിരുന്നു. അദ്ദേഹത്തിന് സായി എല്ലാവിധ പിന്തുണയും നല്‍കുമെന്ന് കേന്ദ്ര കായിക മന്ത്രി കിരണ്‍ റിജിജു പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് അദ്ദേഹത്തെ പരിശീലനത്തിനായി വിളിച്ചപ്പോള്‍ താന്‍ കമ്പ ള മത്സരങ്ങളില്‍ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിക്കുകയെന്നായിരുന്നു ശ്രീനിവാസ ഗൗഡ പ്രതികരിച്ചത്. ലോകത്തെ ഏറ്റവും വേഗതയുള്ള ഓട്ടക്കാരന് ഉസൈന്‍ ബോള്‍ട്ടിന്റെ റിക്കാര്‍ഡ് മറികടക്കുന്നതായിരുന്നു ശ്രീനിവാസ ഗൗഡയുടെ പ്രകടനം.