KOYILANDY DIARY

The Perfect News Portal

വായനാരി രാമകൃഷ്ണൻ

കൊയിലാണ്ടി: മുതിർന്ന കോൺഗ്രസ് നേതാവും കൊയിലാണ്ടി സ്പെഷ്യൽ ഗ്രേഡ് പഞ്ചായത്ത് മുൻ പ്രസിഡൻ്റുമായ പെരുവട്ടൂരിലെ വായനാരി രാമകൃഷ്ണൻ (85) അന്തരിച്ചു. കോൺഗ്രസ് ജില്ലാ സെക്രട്ടറി, ബ്ലോക്ക് – മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ്, കൊയിലാണ്ടി സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിരുന്നു. പരേതരായ വായനാരി ഗോപാലൻ്റെയും മാണിക്യത്തിൻ്റെയും മകനാണ്. ഭാര്യ: സരോജിനി. മക്കൾ: രമ്യ (കൊയിലാണ്ടി സർവ്വീസ് സഹകരണ ബാങ്ക് മുചുകുന്ന് ശാഖ), രശ്മി (ജൂനിയർ അസി. ചെക്യാട് ഗ്രാമപഞ്ചായത്ത്). മരുമക്കൾ: അനീഷ് (എക്സൽ കോളേജ് വടകര), വിജേഷ് (ജില്ലാ പഞ്ചായത്തോഫീസ്, കണ്ണൂർ). സഹോദരങ്ങൾ: അശോകൻ (റിട്ട. കെ.എസ്.ആർ.ടി.സി), സോമൻ (റിട്ട. അധ്യാപകൻ), ചന്ദ്രമതി, ശാന്തകുമാരി, രമണി.

Leave a Reply

Your email address will not be published. Required fields are marked *