KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി ഫയർഫോഴ്സ് സിവിൽ ഡിഫൻസ് അംഗം മേലൂർ ബാലൻ നിര്യാതനായി

കൊയിലാണ്ടി: ഫയർഫോഴ്സ് സിവിൽ ഡിഫെൻസ് അംഗം മേലൂർ ബാലൻ നിര്യാതനായി. ഫയർ & റെസ്ക്യൂ സർവീസിന്റെ പ്രിയ വളണ്ടിയറായിരുന്നു ബാലൻ. 2019 ഡിസംബറിൽ സിവിൽ ഡിഫെൻസ് അംഗമായ ബാലൻ നിരവധി രക്ഷാപ്രവർത്തനത്തിൽ പങ്കാളിയായി. അതിന് മുമ്പ് തന്നെ കടലുണ്ടി തീവണ്ടി ദുരന്തം, വിയ്യൂർ മണ്ണിടിച്ചിൽ, പ്രളയദുരന്തം തുടങ്ങിയ സംഭവങ്ങളിൽ രക്ഷാപ്രവർത്തനം നടത്തി. കൊയിലാണ്ടി ഫയർഫോഴ്സ് സ്റ്റേഷന്റെ കീഴിൽ പ്രവർത്തിക്കുന്ന സിവിൽ ഡിഫെൻസ് യൂണിറ്റിന്റെ സംസ്ഥാന പരിശീലനം ഇന്നലെ പൂർത്തിയാക്കിയതായിരുന്നു ബാലൻ.

അദ്ധേഹത്തിൻ്റെ വേർപാട് കൊയിലാണ്ടി ഫയർ ഫോഴ്സ് യൂണിറ്റിന് വലിയ നഷ്ടമാണ് ഉണ്ടാക്കിയതെന്ന് ഫയർ & റെസ്ക്യൂസ്റ്റേഷൻ ഓഫീസർ സി പി ആനന്ദൻ പറഞ്ഞു. ഏതൊരു ദുരന്ത വിവരം അറിഞ്ഞാൽ ഉടൻ ഓടിയെത്തുന്ന ബാലനെ   നാടിനും സേനക്കും മറക്കാനാവില്ലെന്ന് അദ്ധേഹം പറഞ്ഞു.  കോവിഡ് കാലത്തെ മികച്ച പ്രവർത്തനത്തിന് ഫയർ ഫോഴ്സ് ഡിജിപി യുടെ സത്‌സേവന പത്രവും ബാലന് ലഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *