KOYILANDY DIARY

The Perfect News Portal

പൂർവ്വ വിദ്യാർഥി സംഗമം സംഘടിപ്പിച്ചു

കൊയിലാണ്ടി: സർക്കാർ പൊതു വിദ്യാലയമായി പ്രഖ്യാപിച്ച നടുവത്തൂർ ശ്രീ വാസുദേവാശ്രമം ഹയർ സെക്കൻ്റെറി സ്കൂളിൽ സന്തോഷം പങ്കിടാനായി പൂർവ്വ വിദ്യാർഥികൾ ഒത്തുകൂടി. സ്കൂളിലെ ആദ്യ ബാച്ച് വിദ്യാർഥിയും തൊഴിൽ – എക്സൈസ് വകുപ്പ് മന്ത്രിയുമായ ടി.പി രാമകൃഷ്ണൻ മുഖ്യാഥിതി ആയിരുന്നു. സ്കൂളിലെ പൂർവ്വ വിദ്യാർഥിയും മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ കെ.പി ഗോപാലൻ നായർ അധ്യക്ഷത വഹിച്ചു.

കീഴരിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ നിർമ്മല ടീച്ചർ ഉപഹാര സമർപ്പണം നടത്തി. അരിക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എ.എം സുഗതൻ, സി. ഹരീന്ദ്രൻ മാസ്റ്റർ, ഇടത്തിൽ ശിവൻ, വി.വി ജമാൽ, ടി.കെ വിജയൻ, ടി.യു സൈനുദ്ദീൻ, സി.പി കുമാരൻ നായർ, ഐ. സജീവൻ, പി. ഭാസ്കരൻ, പി. ഗീത, സി.കെ ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. സ്കൂൾ പ്രിൻസിപ്പാൾ കെ.കെ അമ്പിളി സ്വാഗതവും, കെ.പി വിനീത് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *