KOYILANDY DIARY

The Perfect News Portal

ജേസി നഴ്സറി കലോത്സവം: വിജയികൾക്കുള്ള അവാർഡുകൾ വിതരണം ചെയ്തു

കൊയിലാണ്ടി: ജെ സി ഐ കൊയിലാണ്ടിയുടെ നേതൃത്വത്തിൽ നടന്ന മുപ്പതാം ജില്ലാ തല ജേസി നഴ്സറി കലോത്സവ വിജയികൾക്കുള്ള ട്രോഫികളും സർട്ടിഫിക്കററും വിതരണം ചെയ്തു. ബ്ലൂ മിങ് ബഡ്സ് കിന്റർഗാർഡൻ, സേക്രഡ് ഹാർട്ട് സ്ക്കൂൾ പയ്യോളി, സെന്റ് ഫ്രാൻസിസ് സ്ക്കൂൾ പേരാമ്പ്ര എന്നി സ്ക്കൂളുകൾ യഥാക്രമം ഒന്ന് രണ്ട് മൂന്ന് സ്ഥാനങ്ങൾ നേടി.

കൂടാതെ ബിസിനസ് അവാർഡുകളായ കമൽ പത്ര വിപിൻ കൃഷ്ണക്കും (സുധാമൃതം കൊയിലാണ്ടി), മികച്ച  സംരഭകത്വത്തിനുള്ള അവാർഡ് ഇ. എം. പവിത്രനും (വിക്ടറി ഗ്രൂപ്പ്), വിദ്യാഭ്യാസ മേഖലയിലെ അവാർഡ് ബിസിനസ് സംരംഭകന് പി.വി. മനോജ് കുമാർ (ആർട്സ് കോളേജ് കൊയിലാണ്ടി), മികച്ച സേവനത്തിനുള്ള അവാർഡ് കൊയിലാണ്ടി കെ.എസ് ഇ .ബി ഓഫീസ് ലൈൻമാൻ ശ്രീ. രജിത്ത് കുമാറിനും നൽകി.

പ്രസിഡണ്ട് ഡോ. ബി.ജി അഭിലാഷ്. അദ്ധ്യക്ഷത വഹിച്ചു. ജിനേഷ് ഭാസ്ക്കർ, രജീഷ് നായർ, ജിതേഷ് യു.കെ, ഡോ.റഹീസ്, കെ. അർജുൻ ശ്രീകുമാർ, കീർത്തി അഭിലാഷ്, സജു മോഹൻ, ശ്രീജിത്ത്‌ ചിത്രം, എച്ച്.ആർ ഉജ്വൽ, അശ്വിൻ മനോജ് എന്നിവർ സംസാരിച്ചു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *