മുഴുവൻ രേഖകളും സമർപ്പിക്കാതെ വോട്ടർ പട്ടികയിൽ പേര് ചേർത്താൻ അപോക്ഷിച്ചവരുടെ ശ്രദ്ധയ്ക്ക്
കൊയിലാണ്ടി : പേരാമ്പ്ര, കൊയിലാണ്ടി, ബാലുശ്ശേരി നിയോജക മണ്ഡലത്തിലെ വോട്ടർ പട്ടികയിൽ പുതുതായി പേര് ചേർക്കാൻ ഓൺലൈൻ വഴി ലഭിച്ച ആയിരത്തോളം അപേക്ഷകളിൽ ബന്ധുവിന്റെ, അല്ലെങ്കിൽ അയൽവാസിയുടെ തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ് ശരിയായി സമർപ്പിക്കാത്തവരുടെ തുടർനടപടികൾ പൂർത്തിയാക്കാനുണ്ടെന്ന് താലൂക്ക് തിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.
ബൂത്ത് തിരിച്ചറിയാൻ കഴിയാത്ത അപേക്ഷകളിൽ താത്‌കാലികമായി ഒരു ബൂത്ത് നിർണയിച്ച് അതത് വില്ലേജുകളിലേക്ക് നൽകിയിട്ടുണ്ട്. ഇതുസംബന്ധിച്ച് രജിസ്റ്റർചെയ്ത ഫോണിൽ സന്ദേശം ലഭിക്കാത്തവർ മാർച്ച് രണ്ടിനകം ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസിൽ ഹാജരാകണം. ശരിയായ ബൂത്ത് കണ്ടെത്തുന്നതിനു വേണ്ടിയാണിത്.