KOYILANDY DIARY

The Perfect News Portal

പയ്യോളിയിൽ ഓട്ടോ ഡ്രൈവര്‍ക്ക് മര്‍ദ്ദനം

പയ്യോളി: ടൗണിലെ ഓട്ടോ ഡ്രൈവര്‍ക്ക് പാര്‍ക്കിങ് സ്റ്റാന്‍ഡില്‍ വെച്ച്‌ ക്രൂരമര്‍ദ്ദനം. ഓട്ടോ തൊഴിലാളി യൂനിയന്‍ (ഐ.എന്‍.ടി.യു.സി.) പയ്യോളി യൂനിറ്റ് സെക്രട്ടറി പെരുമാള്‍പുരം തെരുവിന്‍ താഴെ സോമനാണ് (53) മര്‍ദനമേറ്റത്. കഴിഞ്ഞ ദിവസം രാത്രി എട്ടോടെ പയ്യോളി – പേരാമ്പ്ര റോഡിലെ ഓട്ടോ പാര്‍ക്കിങ് സ്റ്റാന്‍ഡില്‍വെച്ചായിരുന്നു സംഭവം.

കരിങ്കല്‍ ചീളുകള്‍ കൊണ്ടുള്ള മര്‍ദ്ദനത്തില്‍ ഇദ്ദേഹത്തിൻ്റെ തലക്ക് സാരമായി പരിക്കേറ്റു. ഇതേതുടര്‍ന്ന് പയ്യോളിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച്‌ ചികിത്സ നല്‍കി. സംഭവത്തില്‍ കേസെടുത്ത് അന്വേഷണമാരംഭിച്ചതായും പ്രതിയെക്കുറിച്ച്‌ സൂചന ലഭിച്ചതായും പയ്യോളി പോലീസ് പറഞ്ഞു. സംഭവത്തില്‍ പ്രതിഷേധിച്ച്‌ സംയുക്ത ഓട്ടോ തൊഴിലാളി യൂനിയന്‍ നേതൃത്വത്തില്‍ ടൗണില്‍ പണിമുടക്ക് നടത്തി.

Leave a Reply

Your email address will not be published. Required fields are marked *