KOYILANDY DIARY

The Perfect News Portal

പഠന പ്രവർത്തനങ്ങൾ വിലയിരുത്താൻ അദ്ധ്യാപകരും, വിദ്യാലയ സമിതി പ്രവർത്തകരും കുട്ടികളുടെ വീടുകളിലെത്തി


കൊയിലാണ്ടി: ശ്രീ ഗുരുജി വിദ്യാനികേതൻ ഇംഗ്ലിഷ് മീഡിയം സ്ക്കൂളിലെ അധ്യാപകർ കുട്ടികളുടെ വീടുകളിലേക്ക് പോയപ്പോൾ ഓൺ ലൈൻ ക്ലാസിനെപ്പറ്റി രക്ഷിതാക്കളുടെ അഭിപ്രായം വളരെ മികച്ചതായിരുന്നു.  കഴിഞ്ഞ ജൂൺ മാസം മുതൽ ഓൺലൈനിൽ പഠനം നടത്തുന്ന വിദ്യാർത്ഥികളുടെ ക്ഷേമാന്വേഷണത്തിനും പഠന പ്രവർത്തനങ്ങൾ വിലയിരുത്തലിനുമാണ് അദ്ധ്യാപകരും, വിദ്യാലയ സമിതി പ്രവർത്തകരും കുട്ടികളുടെ വീടുകളിലെത്തിയത്.

ഓൺലൈനായി നടത്തിയ രാമായണ പാരായണം, സ്വാതന്ത്ര്യ ദിന ക്വിസ്, യോഗ, കലാമേള, ഗണിത ശാസ്ത്രമേള, പാദ വാർഷിക, അർദ്ധവാർ ഷിക മൂല്യനിർണ്ണയങ്ങൾ, എന്നിവയിൽ മികവു തെളിയിച്ച വിദ്യാർത്ഥികൾക്ക് സമ്മാനങ്ങളും വീട്ടിൽ വെച്ച് നൽകി.

Leave a Reply

Your email address will not be published. Required fields are marked *