KOYILANDY DIARY

The Perfect News Portal

ദ റെസീലിയൻസ് ചിത്രപ്രദർശനം ആരംഭിച്ചു


കൊയിലാണ്ടി: ശ്രദ്ധ ആർട്ട് ഗാലറി യുടെ ആഭിമുഖ്യത്തിൽ “ദ റെസീലിയൻസ്” നാഷനൽ ഓൺലൈൻ ആർട്ട് എക്സിബിഷൻ  കഥാകാരൻ കല്പറ്റ നാരായണൻ ഉദ്ഘാടനം ചെയ്തു. ഇന്ത്യയിലെ പ്രശസ്തരായ ഇരുപതോളം കലാകാരന്മാർ പങ്കെടുക്കുന്നു. ഡെൽഹി, മുംബൈ, കൽക്കത്ത, ചെന്നൈ, ബാഗ്ലൂർ, ഒഡിഷ, മദ്ധ്യപ്രദേശ്, ഉത്തർപ്രദേശ് എന്നീ സംസ്ഥാനത്തു നിന്നും കലാകാരന്മാർക്കൊപ്പം ക്യൂ ബ്രഷ് കലാകാരന്മാരും അണി ചേരുന്നു.

ഈ കോവിഡ് കാലത്ത് ഗാലറി, മ്യൂസിയം എന്നീ പൊതു ഇടങ്ങൾ നാളുകളായി അടഞ്ഞുകിടക്കുന്നതിനാൽ’ദി റെസി ലിയൻസ് നാഷനൽ ഓൺലൈൻ എക്ലിബിഷൻ കലാകാരന്മാർക്ക് ദേശീയ തലത്തിൽ തന്നെ പുതിയ വഴിത്തിരിവാകുമെന്ന് കല്പറ്റ നാരായണൻ പറഞ്ഞു. ചിത്രകൂടം മേധാവിസായിപ്രസാദ് ആണ്ക്യൂറേറ്റ് ചെയ്യുന്നത്.

ലോകം അടച്ചിട്ടുമ്പോൾ കലാകാരൻ ഉണർന്നു വരാനും ചുവരുകളിൽ നിന്നും  കാൻവാസ് വിരലറ്റം കൊണ്ട് ദൃശ്യപ്പെടുത്താനുള്ള ഒരു ശ്രമമാണ് റസിലിയൻസ് എന്ന് സംഘാടകർ പറഞ്ഞു. പ്രശസ്ത സംവിധായകനായ റോഷൻ ആൻഡ്രൂസ്, നടൻമാരായ ഉണ്ണി രാജൻ പി ദേവ് , ദിനേശ് പ്രഭാകർ എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു.

Advertisements

വീഡിയോ കോൺഫറൻസ് വഴിയാണ് ഉദ്ഘാടന ചടങ്ങുകൾ. വിവിധ സംസ്ഥാനങ്ങളിൽ നിന്നും കലാകാരന്മാർ പങ്കെടുത്തു. റഹ്മാൻ കൊഴുക്കല്ലൂർ സംസാരിച്ചു. .

Leave a Reply

Your email address will not be published. Required fields are marked *