KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടിയിൽ ഇന്ന് 7 പേർക്ക് കോവിഡ്

കൊയിലാണ്ടിയിൽ ഇന്ന് 7 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. നഗരസഭയിലെ 15, 23, 33, 36, 42 എന്നീ വാർഡുകളിലാണ് ഇന്ന് 7 പേർക്ക് കോവിഡ് സ്ഥിരീകരിച്ചത്. താലൂക്കാശുപത്രിയിൽ നടത്തിയ ആന്റിജൻ പരിശോധനയി്‌ലാണ് രോഗം സ്ഥിരീകരിച്ചത്. വാർഡ് 15 പന്തലായനി സൗത്തിൽ ആരോഗ്യ പ്രവർത്തകയുടെ മകൾക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഒരാഴ്ചയായി വീട്ടിൽ നിരീക്ഷണത്തിലായിരുന്നു.

വാർഡ് 23 മൂീഴിക്കു മീത്തൽ നിരീക്ഷണത്തിലിരിക്കുന്ന ഒരാൾക്കാണ് കോവിഡ്. വാർഡ് 33 കൊരയങ്ങാട് 2 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇവനർ നീരീക്ഷണത്തിലായിരുന്നു. വാർഡ് 36 വിരുന്ന്കണ്ടി നിരീക്ഷണത്തിലിരിക്കുന്ന 2 പേർക്കും, വാർഡ് 42 കാശ്മിക്കണ്ടി ഒരാൾക്കും ഇന്ന് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവിടങ്ങളിൽ കൂടുതൽ ആളുകൾക്ക് സമ്പർക്കമില്ലെന്നാണ് അറിയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *