KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടിയിൽ ഇന്ന് 20 പേർക്ക് കൂടി കോവിഡ്

കൊയിലാണ്ടി: നഗരസഭയിൽ ഇന്ന് 20 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. നഗരസഭയിലെ 2, 4, 9, 12, 34, 35, 41, 42 എന്നീ വാർഡുകളിലാണ് 20 പേർക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ നടത്തിയ പി.സി.ആർ. ടെസ്റ്റിലൂടെ 17 പേർക്കും 3 പേർക്ക് ആന്റിജൻ ടെസ്റ്റിലൂടെയുമാണ് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്.

വാർഡ് 2 (നെല്ലുളിതാഴ), 9 (വിയ്യൂർ), 12 (റെയിൽവെ സ്‌റ്റേഷന് കിഴക്ക് ഭാഗം, പന്തലായനി), 41 (സിവിൽ സ്റ്റേഷൻ) എന്നിവിടങ്ങളിൽ ഒരോരുത്തർക്ക് വീതവും, വാർഡ് 4 (പെരുങ്കുനി), 34 (വലിയമങ്ങാട്), എന്നിവിടങ്ങളിൽ 2 പേർക്ക് വീതവും, വാർഡ് 35 (ചെറിയമങ്ങട്) 8 പേർക്കും, 42 കൊല്ലം ബീച്ചിൽ 4 പേർക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.

ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശം കൃത്യമായി പാലിക്കണമെന്നും നഗരസഭ ചെയർമാൻ അഡ്വ. കെ. സത്യൻ പറഞ്ഞു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *