KOYILANDY DIARY

The Perfect News Portal

ഗ്രീൻവാലി ഗാർഡൻ പ്രവർത്തനമാരംഭിച്ചു

കൊയിലാണ്ടി: പന്തലായനി അമൃത വിദ്യാലയത്തിന് സമീപം ആരംഭിച്ച ഗ്രീൻവാലി ഗാർഡൻ നഗരസഭ ചെയർമാൻ അഡ്വ. കെ. സത്യൻ ഉദ്ഘാടനം ചെയ്തു. ജീവകാരുണ്യ പ്രവർത്തകനും കോഴിക്കോട്‌ മലാപ്പറമ്പ് സ്വദേശിയുമായ ഷിബുലാൽ പുൽപ്പറമ്പിൽ ആദ്യ വിൽപ്പന ചെയർമാനിൽ നിന്ന് ഏറ്റുവാങ്ങി.

കൊയിലാണ്ടി അമൃത വിദ്യാലയത്തിന് സമീപമാണ് ഗ്രീൻവാലി ആരംഭിച്ചത്. ഫലവൃക്ഷ തൈകൾ, അലങ്കാര ചെടികൾ, ഉദ്യാന സസ്യങ്ങൾ, ഔഷധ സസ്യങ്ങൾ, വിത്ത്, വളം, ഗ്രോ ബാഗ്, ചെടിച്ചട്ടികൾ എന്നിവ മിതമായ നിരക്കിൽ ലഭ്യമാകുമെന്ന് ഉടമസ്ഥൻ ബാബു അറിയിച്ചു. ചടങ്ങിൽ നഗരസഭ കൗൺസിലർ വി. കെ. രേഖ, സി. സത്യചന്ദ്രൻ, റീന, അഞ്ജു ലക്ഷ്മി, അഭി എന്നിവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *