KOYILANDY DIARY

The Perfect News Portal

കെ. കെ. രാഗേഷ് എം. പി.ക്ക് പി.ജി.സി അവാര്‍ഡ്

ഡല്‍ഹി : കെ കെ രാഗേഷ് എംപിക്ക് പാര്‍ലമെന്‍ററി ഗ്രൂപ്പ് ഫോര്‍ ചില്‍ഡ്രന്‍ (പിജിസി) അവാര്‍ഡ്. പാര്‍ലമെന്റ് അംഗം എന്നനിലയില്‍ കുട്ടികളുടെയും വിദ്യാര്‍ത്ഥികളുടെയും അവകാശ സംരക്ഷണത്തിനായി നടത്തിയ ഇടപെടലുകള്‍ക്കാണ് അംഗീകാരം. സ്കൂള്‍, കോളേജ് തലങ്ങളില്‍ ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിനുള്ള അവസരം എല്ലാ വിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ക്കും ലഭിക്കുന്നതിനായി രാഗേഷ് നടത്തിയ നിരന്തരമായ ഇടപെടലുകള്‍ ആണ് അവാര്‍ഡിന് അര്‍ഹമായത്.

ബാലാവകാശ സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ പാര്‍ലിമെന്റംഗംങ്ങളുടെ സഹകരണ ഉറപ്പാക്കുവാനും ബാലാവകാശ സംരക്ഷണത്തിനുള്ള നിയമനിര്‍മ്മാണത്തിന്റെ സാദ്ധ്യതകള്‍ ആരായാനും ലക്ഷ്യമിട്ട് 2013ല്‍ ആണ് പിജിസി രൂപീകരിക്കപ്പെട്ടത്. വിവിധ പാര്‍ട്ടികളില്‍പ്പെട്ട 33 എം പിമാര്‍ പിജിസിയില്‍ അംഗങ്ങളാണ്.

സെപ്തംബര്‍ 23 ന് നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് വിതരണം ചെയ്യും. പാര്‍ലമെന്റ് അംഗങ്ങളും ബാലാവകാശ പ്രവര്‍ത്തകരും തമ്മിലുള്ള ആശയവിനിമയവും ഇതോടനുബന്ധിച്ചു നടക്കും.

Advertisements

Leave a Reply

Your email address will not be published. Required fields are marked *