KOYILANDY DIARY

The Perfect News Portal

പി.കെ കബീർ സലാലയെ ആദരിച്ചു

കൊയിലാണ്ടി: ജനതാദൾ (എസ്) സംസ്ഥാന ജനറൽ സെക്രട്ടറിയായി നിയമിതനായ പി.കെ കബീർ സലാലയെ സ്നേഹതീരം സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ ആദരിച്ചു. ലോക കേരളസഭ അംഗവും കാമരാജ് ഫൗണ്ടേഷൻ ഓഫ് ഇൻഡ്യ സംസ്ഥാന പ്രസിഡൻറുമായ സലാലയെ സാംസ്ക്കാരിക വേദി ചെയർമാൻ രാഗം മുഹമ്മദ് അലി പൊന്നാട അണിയിച്ച് സ്വീകരിച്ചു.. കഴിഞ്ഞ ദിവസമാണ് സലാലയെ ജെ.ഡി.എസ്. സംസ്ഥാന ജനറൽ സെക്രട്ടറിയായി നോമിനേറ്റ് ചെയ്തത്.

സാമൂഹിക രാഷ്ട്രീയ രംഗത്തും വിദേശത്തുമായി സംഘടനാ പ്രവർത്തനങ്ങളിൽ മുഴുകിയിരിക്കുമ്പോഴും സാധാരണക്കാരൻ്റെ പ്രശ്നങ്ങൾക്ക് വിട്ടുവീഴ്ചയില്ലാത്ത പോരാട്ടങ്ങൾക്ക് നേതൃത്വം വഹിക്കുന്ന കബീർ സലാല എന്നും പൊതു പ്രവർത്തകർക്ക് മാതൃകയാണെന്ന് രാഗം മുഹമ്മദാലി പറഞ്ഞു. അദ്ദേഹത്തിന് ലഭിച്ച പുതിയ ചുമതലകൾ നാടിൻ്റെ നന്മയ്ക്കായി പൂർണ്ണമായും ഉപയോഗിക്കാൻ കഴിയട്ടെ എന്നും അദ്ദേഹം ആശംസിച്ചു.

പരിപാടി സംസ്ഥാന മദ്രസ അധ്യാപക ക്ഷേമനിധി ബോർഡ് അംഗം ഹാരിസ് ബാഫഖി തങ്ങൾ ഉദ്ഘാടനം ചെയ്തു. വിവിധ സംഘടനാ പ്രതിനിധികളായ യു.കെ. അസീസ്, ടി. പി. ബഷീർ, ഹുസൈൻ തങ്ങൾ, സഫീർ വി.സി, ബാബു പഞ്ഞാട്ട്, കെ.പി. അമീർ അലി, വി.കെ. രവി, സി.പി. ഇസ്മയിൽ, യു. സക്കീർ അലി, എ.എം. ഹംസ എന്നിവർ സംസാരിച്ചു. സ്വീകരണത്തിന് കബീർ സലാല നന്ദി പറഞ്ഞു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *