KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടിയിൽ ഇന്ന് 3 പേർക്ക് കോവിഡ്

കൊയിലാണ്ടിയിൽ ഇന്ന് 3 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 27-ാം തിയ്യതി താലൂക്കാശുപത്രിയിൽ165 പേർക്ക്‌ നടത്തിയ പി.സി.ആർ. ടെസ്റ്റിലാണ് ഇവർക്ക് രോഗം സ്ഥിരീകരിച്ചത്. വാർഡ് 17, 31 38 എന്നിവിടങ്ങിളിലാണ്. 17-ാം വാർഡിൽ ഗൾഫിൽ നിന്നെത്തിയ ആൾക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഒരാഴ്ചയോളമായി ഇയാൾ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു.

31ൽ ഹൈദരാബാദിൽ നിന്ന് എത്തിയ പട്ടാളക്കാരനാണ് കോവിഡ് സ്ഥിരീകരിച്ചത്. രണ്ടാഴ്ച മുമ്പാണ് ഇയാൾ നാട്ടിൽ തിരിച്ചെത്തി നിരീക്ഷണത്തിൽ കഴിയുന്നത്. കോമത്തുകര സ്വദേശിയായ ഇയാൾ ഇപ്പോൾ പെരുവട്ടൂരിൽ വാടക വീട്ടിൽ കഴിയുകയായിരുന്നു.

38 -ാം വാർഡിൽ കഴിഞ്ഞ ദിവസം കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ച ആളുടെ ബന്ധുവിനാണ് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. 3 പേരെയും കൊയിലാണ്ടി നഗരസഭ ഫസ്റ്റ് ലൈൻ ട്രീറ്റ് മെൻ്റ് സെൻ്ററിലേക്ക് മാറ്റിയിട്ടുണ്ട്.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!