KOYILANDY DIARY.COM

The Perfect News Portal

കൊവിഡ് കാലത്തെ പ്രതിപക്ഷ സമരങ്ങള്‍ക്ക് തടയിട്ട് ഹൈക്കോടതി

കൊച്ചി: കൊച്ചി: കൊവിഡ് കാലത്തെ പ്രതിപക്ഷ പ്രതിഷേധ സമരങ്ങള്‍ക്ക് വിലക്ക്. കൊറോണ പ്രതിസന്ധി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പ്രതിഷേധ സമരങ്ങള്‍ പാടില്ലെന്ന കേന്ദ്രസര്‍ക്കാര്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. നിയന്ത്രണങ്ങൾ ലംഘിക്കുന്നില്ലെന്ന് ചീഫ് സെക്രട്ടറിയും ഡിജിപി യും ഉറപ്പാക്കണമെന്നും ഹൈക്കോടതി പറഞ്ഞു

നിയന്ത്രണങ്ങൾ ലംഘിച്ചാൽ ബാധ്യതയും ഉത്തരവാദിത്തവും രാഷ്ട്രീയ പാർട്ടികൾക്കായിരിക്കുമെന്നും കോടതി വ്യക്തമാക്കി. കോവിഡ് മാർഗ്ഗ നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ നടപടി ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി യിലാണ് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബഞ്ചിന് ഉത്തരവ്.

കേസിലെ എതിർ  കക്ഷികളായ രാഷ്ടീയ പാർട്ടികൾക്ക് കോടതി നോട്ടീസയച്ചു. ജൂലൈ 31 വരെ സംസ്ഥാനത്ത് പ്രകടനങ്ങളും പ്രതിഷേധ സമരങ്ങളും ഹൈക്കോടതി വിലക്കി.കേന്ദ്ര സർക്കാരിൻ്റെ കോവിഡ് മാർഗ്ഗ നിർദ്ദേശങ്ങൾ ക്ക് അനുസൃതമായാണ് കോടതി നിർദ്ദേശം.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!