KOYILANDY DIARY

The Perfect News Portal

കോഴിക്കോട് ജില്ലയില്‍ ഞായറാഴ്ചകളില്‍ സമ്പൂർണ്ണ ലോക് ഡൗണ്‍

കോഴിക്കോട്: ജില്ലയില്‍ ഞായറാഴ്ചകളില്‍ സമ്ബൂര്‍ണ ലോക് ഡൗണ്‍ പ്രഖ്യാപിച്ചു. ഇനിയൊരു മുന്നറിയിപ്പ് ഉണ്ടാകുന്നത് വരെ ലോക് ഡൗണ്‍ തുടരുമെന്നും ജില്ലാഭരണകൂടം അറിയിച്ചു. അവശ്യ വസ്തുക്കളുടെ കടകളും മെഡിക്കല്‍ ഷോപ്പുകളും മാത്രമേ ഞായറാഴ്ചകളില്‍ തുറക്കാന്‍ അനുവദിക്കുകയുള്ളൂ. വൈദ്യസഹായത്തിനും അടിയന്തിര ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രം പൊതുജനങ്ങള്‍ക്ക് യാത്ര ചെയ്യാം. ജില്ലയിലെ കൊയിലാണ്ടി, ചോമ്പാല ഹര്‍ബറുകളുടെ പ്രവര്‍ത്തനം ഇനിയൊരു ഉത്തരവുണ്ടാന്നതുവരെ നിരോധിക്കുന്നതായും കലക്ടര്‍ സാംബശിവറാവു പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *