KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ താൽക്കാലിക നിയമനം

കൊയിലാണ്ടി: താലൂക്ക് ആശുപത്രിയിലേക്ക് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ദിവസ വേതന അടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നു. ജൂനിയർ ഹെൽത്ത് ഇൻസ്പെപെക്ടർ, ജൂനിയർ പബ്ലിക്ക് ഹെൽത്ത് നഴ്സ് എന്നീ തസ്തികയിലേക്കുള്ള ഓരോ ഒഴിവിലേക്കാണ് നിയമനം.
ജെ.എച്ച്.ഐ. തസ്തികയിലേക്ക് പാരാമെഡിക്കൽ രജിസ്ട്രേഷനും, ഡിപ്ലോമയും വേണം. ജെ.പി.എച്ച്.എൻ. തസ്തികയിലെക്ക് നഴ്സിംഗ് കൗൺസിൽ രജിസ്ട്രേഷന് ജെ.പി.എച്ച്.എൻ. കോഴ്സും വേണം. പ്രായം 18 നും 40 നും മധ്യേ. അപേക്ഷകർ അസ്സൽ സർട്ടിഫിക്കറ്റുമായി 4-6-20ന് വ്യാഴാഴ്ച (നാളെ) ഉച്ചയ്ക്ക് 2 മണിക്ക് കൊയിലാണ്ടി താലൂക്ക്  ആശുപത്രിയിൽ വെച്ച് നടക്കുന്ന കൂടികാഴ്ചയിൽ പങ്കെടുക്കാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *