KOYILANDY DIARY

The Perfect News Portal

കോഴിക്കോട് സ്വദേശി ബഹ്‌റൈനില്‍ നിര്യാതനായി

മനാമ: കോഴിക്കോട് പാറക്കടവ് താനക്കോട്ടൂര്‍ സ്വദേശി ചെറ്റക്കണ്ടിയില്‍ മുഹമ്മദ് റഫീഖ്(40) ബഹ്റൈനില്‍ നിര്യാതനായി.ഹൃദയാഘാതമാണ് മരണകാരണമെന്നാണ്​ പ്രാഥമിക നിഗമനം. വെള്ളിയാഴ്ച രാത്രി ജോലി കഴിഞ്ഞെത്തിയ സുഹൃത്തുക്കളാണ് റഫീഖിനെ താമസസ്‌ഥലത്തു മരിച്ചനിലയില്‍ കണ്ടെത്തിയത്. 18 വര്‍ഷത്തോളമായി ബഹ്റൈന്‍ പ്രവാസിയാണ്. മനാമയില്‍ ഫൈഹ ട്രേഡിങ്​ എന്ന സ്ഥാപനം നടത്തിവരികയായിരുന്നു. സഹോദരങ്ങളായ നിസാര്‍, കുഞ്ഞബ്ദുല്ല (മുബീന്‍ സ്റ്റോര്‍), ഇസ്മാഈല്‍ (പി.കെ.കെ ട്രേഡിങ്​) എന്നിവര്‍ ബഹ്റൈന്‍ പ്രവാസികളാണ്. ബഹ്റൈന്‍ പ്രവാസിയായിരുന്ന മറ്റൊരു സഹോദരന്‍ മുസ്തഫ.

Leave a Reply

Your email address will not be published. Required fields are marked *