KOYILANDY DIARY

The Perfect News Portal

കുവൈറ്റില്‍ കോവിഡ്‌ ബാധിച്ച്‌ കണ്ണൂര്‍ സ്വദേശി മരിച്ചു

കുവൈറ്റ് സിറ്റി: കോവിഡ് ചികിത്സയിലിരുന്ന കണ്ണൂര്‍ സ്വദേശി മരിച്ചു. കണ്ണൂര്‍ താഴെ ചൊവ്വ സ്വദേശി അജയന്‍ മാമ്പുറത്താണ് മരിച്ചത്. 62 വയസ്സായിരുന്നു.കോവിഡ് ചികിത്സയില്‍ അദാന്‍ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുകയായിരുന്നു. കുവൈത്തിലെ അല്‍മെന്‍ കമ്പനിയില്‍ മെക്കാനിക്കല്‍ സൂപ്പര്‍ വൈസറായിരുന്നു. ഭാര്യ സുപര്‍ണ്ണ. മക്കള്‍ അജേഷ്, സ്വാതി.

Leave a Reply

Your email address will not be published. Required fields are marked *