KOYILANDY DIARY

The Perfect News Portal

ബെവ്‌ ക്യൂ ആപ്പിന്‌ അനുമതിയായി: മദ്യ വിതരണം രണ്ട്‌ ദിവസത്തിനുള്ളില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യവിതരണത്തിനുള്ള ബെവ് ക്യൂ (Bev Q) ആപ്പിന് ഗൂഗിളിന്റെ അനുമതിയായി. ആപ്പ് ഉടനെ പ്ലേ സ്റ്റോറില്‍ എത്തും. മദ്യവിതരണം രണ്ട് ദിവസത്തിനകം സാധ്യമാകുമെന്നാണ് കരുതുന്നത്.

സര്‍ക്കാര്‍ സ്ഥാപനമായ ഐഐഐടിഎംകെ കൂടി സുരക്ഷാ പരിശോധന നടത്തിയശേഷമാണ് പ്ലേ സ്റ്റോറില്‍ ലോഡ് ചെയ്യുക. തുടര്‍ന്ന്, പൊതുജനങ്ങള്‍ക്ക് ഡൗണ്‍ലോഡ് ചെയ്യാം.. ജിപിഎസ് സംവിധാനത്തിലാകും ആപ്പിന്റെ പ്രവര്‍ത്തനം. ഒരാള്‍ക്ക് 10 ദിവസത്തിനുള്ളില്‍ 3 ലിറ്റര്‍ വരെ മദ്യം വാങ്ങാം. 20 ലക്ഷം പേരെങ്കിലും ആപ് ഡൗണ്‍ലോഡ് ചെയ്യുമെന്നാണ് കരുതുന്നത്.

ബെവ് ക്യൂ വെര്‍ച്വല്‍ ക്യൂ ആപ് തയ്യാറാക്കിയത് കൊച്ചി ആസ്ഥാനമായ ഫയര്‍കോഡ് ഐടി സൊല്യൂഷന്‍ ആണ്. ഓണ്‍ലൈന്‍ വഴി മദ്യം വാങ്ങാനുള്ള ആപ് ഉപയോഗം പഠിപ്പിക്കാന്‍ ഡെമൊ വീഡിയോ തയ്യാറാക്കിയിട്ടുണ്ട്. ആപ് ഡൗണ്‍ലോഡ് ചെയ്യല്‍, മദ്യം ബുക്ക് ചെയ്യുന്നത്, ഓണ്‍ലൈന്‍ പേയ്മെന്റ് തുടങ്ങിയ കാര്യങ്ങള്‍ ഇതിലുണ്ടാകും.

Advertisements

ബിവറേജസ് കോര്‍പറേഷന്റെയും കണ്‍സ്യൂമര്‍ ഫെഡിന്റെയും 301 ഔട്ട്ലെറ്റ് വഴിയും ബാറുകളും ബിയര്‍ വൈന്‍ പാര്‍ലറുകളും വഴിയുമാണ് മദ്യവിതരണം.

Leave a Reply

Your email address will not be published. Required fields are marked *