KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടിയിൽ തെങ്ങ് മുറിഞ്ഞ് വീണ് വൈദ്യുതി മുടങ്ങി

കൊയിലാണ്ടി : ഇന്നലെ രാത്രിയിൽ കാറ്റിലും മഴയിലും ഹാർബർ റോഡിൽ 11 കെ.വി. ലൈനിൽ തെങ്ങ് മുറിഞ്ഞ് വീണ് വൈദ്യുതി മുടങ്ങി. ഇന്നു രാവിലെ കെ-എസ്.ഇ.ബി. ജീവനക്കാർ സ്ഥലത്തെത്തി തെങ്ങ് മുറിച്ചു മാറ്റുന്ന പ്രവർത്തി നടന്നുകൊണ്ടിരിക്കുകയാണ്.  1 മണിയോട് കൂടി ലൈൻ ചാർജ്ജ് ചെയ്യുമെന്ന്  മാറ്റുന്ന പ്രവൃത്തി പുരോഗമിക്കുന്നു.  കൊയിലാണ്ടി, കുറവങ്ങാട്, പന്തലായനി, ബീച്ച് എന്നീ സ്ഥലങ്ങളിൽ ഏറെനേരം വൈദ്യുതി മുടങ്ങിയെങ്കിലും രാത്രി തന്നെ പലയിടങ്ങളിലും തകരാർ തീർത്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *