കൊറോണ സാമ്പത്തിക തട്ടിപ്പ്: എം.കെ. മുനീർ MLA നടത്തിയ പ്രസ്താവന വസ്തുതകൾക്ക് നിരക്കുന്നതല്ലെന്ന് കൊയിലാണ്ടി നഗരസഭ ചെയർമാൻ
കൊറോണയുടെ പേരിൽ സാമ്പത്തിക തട്ടിപ്പ് നടത്തിയ എം.എസ്.എഫ് നേതാവിനെ അറസ്റ്റ് ചെയ്ത സംഭവത്തിൽ എം.കെ. മുനീർ MLA നടത്തിയ പ്രസ്താവന വസ്തുതകൾക്ക് നിരക്കുന്നതല്ലെന്ന് കൊയിലാണ്ടി നഗരസഭ ചെയർമാൻ അഡ്വ. കെ. സത്യൻ. കൊറോണയുടെ പേര് പറഞ്ഞ് കൊയിലാണ്ടിയിലെ MSF നേതാവ് ഗൂഗിൽ പേ വഴി തൻ്റെ സ്വന്തം അക്കൗണ്ടിലേക്ക് പണം ശേഖരിച്ച നടപടിയിലായിരുന്നു പ്രതിപക്ഷ ഉപനേതാവ് നഗരസഭക്കെതിരെ പ്രസ്താവന നടത്തിയത്. സംഭവത്തിൻ്റെ സ്ത്യാവസ്ഥ മനസിലാക്കാതെയാണ് എം.എൽ.എ. പ്രതികരിച്ചതെന്ന് ചെയർമാൻ പറഞ്ഞു.
കൊയിലാണ്ടി നഗരസഭയോ, നഗരസഭ RRT യോ പണം പിരിച്ച് ഭക്ഷണ സാധനങ്ങൾ എത്തിക്കാൻ ആരേയും ചുമതലപ്പെടുത്തിയിട്ടില്ല. 38-ാം വാർഡിലെ RRT അംഗം പോലുമല്ലാത്ത ഒരാളുടെ പേരിൽ പണം ശേഖരിച്ചത് ശരിയല്ലാത്തതും ‘നിയമവിരുദ്ധവുമാണ്. ‘ വിവിധ വാർഡുകളിലേക്ക് ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്യുന്നതിന് കൗൺസിലർമാരുൾപ്പെടെ ആരേയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും. മറിച്ചുള്ള എം.കെ. മുനീർ MLA യുടെ പ്രസ്താവന രാഷ്ടീയ പ്രേരിതവും വസ്തുതകൾക്ക് നിരക്കാത്തതുമാണെന്നും ചെയർമാൻ കൂട്ടിച്ചേർത്തു.